Top 5 This Week

Related Posts

മൂവാറ്റുപുഴ ഉപജില്ലാ കലോത്സവം നവംബർ 2 മുതൽ 6 വരെ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

മൂവാറ്റുപുഴ ഉപജില്ലാ കലോത്സവം നവംബർ 2, മുതൽ 6 വരെ വീട്ടൂർ എബനേസർ ഹയർസെൻ്ററിസ്കൂളിൽ നടക്കും. കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആൻ്റണി ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഴുവന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പായിപ്ര പഞ്ചായത്ത് ചെയർപേഴ്സൺ സീനത്ത് അസീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമൃതാ സനൂപ്, വാളകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിജോ പാപ്പാലിൽ, ജില്ലാ പഞ്ചായത്തംഗം സുജിത് പോൾ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷന്മാരായ പി.രജിത ,ജിനു ആൻ്റണി എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എൻ. സജിമോൻ , എച്ച്. എം. ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ് , അധ്യാപക പ്രതിനിധി അന…

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles